09:10am 11 November 2026
NEWS
ഇന്ത്യൻ എംബസിയുടെ പ്രത്യേക കോൺസുലർ ക്യാമ്പ് സെപ്റ്റംബർ 19ന്
15/09/2025  11:24 AM IST
nila
ഇന്ത്യൻ എംബസിയുടെ പ്രത്യേക കോൺസുലർ ക്യാമ്പ് സെപ്റ്റംബർ 19ന്

 

ദോഹ:   ഇന്ത്യൻ എംബസി, ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറ (ICBF) വുമായി സഹകരിച്ച് പ്രത്യേക കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 19-ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 11 മണി വരെ ഏഷ്യൻ ടൗണിലെ ഇമാറഹെൽത്ത്‌കെയറിൽ ക്യാമ്പ് നടക്കുന്നകോൺസുലർ ക്യാമ്പിൽപാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) എന്നീ സേവനങ്ങൾ  ലഭ്യമാക്കും. ഓൺലൈൻ ഫോം പൂരിപ്പിക്കാനുള്ള  രാവിലെ 8 മുതൽ സജ്ജമാക്കും.
തൊഴിൽ സംബന്ധമായ പ്രശ്നങ്ങളും ക്യാമ്പിൽ പരിഗണിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പാസ്പോർട്ട് പുതുക്കലിന് 2x2 വലുപ്പമുള്ള വെള്ള പശ്ചാത്തലത്തിലുള്ള 2 ഫോട്ടോകളും ആവശ്യമാണ്. എല്ലാ രേഖകളുടെയും ഫോട്ടോ കോപ്പികൾ കൊണ്ടുവരേണ്ടതാണ്. ക്യാമ്പിൽ ICBF ഇൻഷുറൻസ് ഡെസ്കും ക്രമീകരിക്കും.
പുതുക്കിയ പാസ്പോർട്ടുകൾ ഒക്ടോബർ 10-ന് രാവിലെ 9 മുതൽ 10 വരെ ഇതേ സ്ഥലത്ത് വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്: 7724 5945, 6626 2477 എന്ന നമ്പറുകളിൽ ബന്ധപ്പെടാം. ക്യാമ്പിൽ പേയ്‌മെന്റ് കാഷ് ഓൺലി ആയിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img